ഇടുക്കി: ഏലം ചുവടോടെ വെട്ടിയെറിഞ്ഞ് കൃഷി അവസാനിപ്പിച്ച് ഇടുക്കിയിലെ കർഷകർ. ജില്ലയിലെ ഭൂരിഭാഗം കർഷകരും ഏലം കൃഷിയിച്ചാണ് ജീവിക്കുന്നത്. എന്നാൽ പെട്ടന്നുണ്ടായ വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിലയിടിവ് മടുപ്പിക്കുന്നു; ഏലം കൃഷി അവസാനിപ്പിക്കാനൊരുങ്ങി ഇടുക്കിയിലെ കർഷകർ കിലോഗ്രാമിന് 5000 രൂപ വരെ വില ലഭിച്ചിരുന്ന ഏലത്തിന് നിലവിൽ ലഭിക്കുന്നത് 700 രൂപ മാത്രമാണ്. പരിപാലന ചിലവും വളം, കിടനാശിനികളുടെ വിലവർധനവും തൊഴിലാളി ക്ഷാമവും കൂലി വർധനവുമെല്ലാം കൃഷി അവസാനിപ്പിക്കാൻ ഏലം കർഷകരെ പ്രേരിപ്പിക്കുകയാണ്.
മഴയിൽ ഉണ്ടായ അഴുകലും വ്യാപകമായ കീട രോഗബാധയും ഏക്കറ് കണക്കിന് കൃഷി നാശമാണ് ജില്ലയിൽ ഉണ്ടാക്കിയത്. ലോണും വായ്‌പയും വാങ്ങിയാണ് ജില്ലയിലെ കർഷകർ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. വിപണിയില്‍ വില കുത്തനെ ഇടിയുമ്പോഴും ഏലത്തിന് വില സ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാരോ സ്പൈസസ് ബോര്‍ഡോ ഒരുവിധ ഇടപെടലും നടത്തുന്നില്ലെന്നാണ് കർഷകരുടെ പരാതി.
നിലവിലെ സ്ഥിതി തുടർന്നാൽ ഇടുക്കിയുടെ മലനിരകളിൽ നിന്നും ഏലം പടിയിറങ്ങുകയും കർഷക ആത്മഹത്യകൾ വർധിക്കുകയും ചെയ്യും.
Also Read: കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറി പൊലീസ് കസ്റ്റഡിയില്‍