കേരളം

kerala

ETV Bharat / state

കൊവിഡില്‍ തളരില്ല, അതിജീവന വഴികൾ തേടുന്ന കർഷകർ - ഫേസ് ബുക്കിന്‍റെ മാർക്കറ്റ് പ്രൈസ്, വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ

ഫേസ് ബുക്കിന്‍റെ മാർക്കറ്റ് പ്രൈസ്, വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ എന്നിവ വഴി അലങ്കാര ചെടികൾ വില്‍പ്പന നടത്തിയാണ് കർഷകർ അതിജീവനത്തിന്‍റെ ആദ്യ വഴി കണ്ടെത്തിയത്. ഇപ്പോൾ മികച്ച പച്ചക്കറി വിത്തുകളും ഫല വൃക്ഷങ്ങളുടെ തൈകളും സുഗന്ധ വ്യഞ്ജനങ്ങളും ആവശ്യപ്പെടുന്നവരുമുണ്ട്

ഓൺലൈൻ വിപണി  ഓൺലൈൻ വിപണി കർഷകർ  ഓൺലൈൻ  ഓൺലൈൻ കച്ചവടം  കൊവിഡ്  ലോക്ക്‌ഡൗൺ  ഇടുക്കി  ഇടുക്കി ഓൺലൈൻ വിപണി കർഷകർ  ഇടുക്കി ഓൺലൈൻ വിപണി  ഇടുക്കി ഓൺലൈൻ വിൽപന  online marketing  Farmers online marketing  idukki  idukki farmers online marketing
ഓൺലൈൻ വിപണിയിൽ പുതിയ സാധ്യതകൾ

By

Published : Jun 15, 2021, 1:22 PM IST

Updated : Jun 15, 2021, 3:01 PM IST

ഇടുക്കി: കൊവിഡും തുടർന്നു വന്ന ലോക്ക്‌ഡൗണും നിരവധി പ്രതിസന്ധികളാണ് ലോകമെമ്പാടും സൃഷ്ടിച്ചത്. പ്രതിസന്ധികളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പലരും ചിന്തിച്ചു കൊണ്ടിരുന്നു. അപ്പോഴും കർഷകർക്ക് അവരുടെ ഉല്‍പ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനായിരുന്നില്ല.

വിത്തും ചെടികളും സാമൂഹിക മാധ്യമങ്ങളില്‍

പ്രതിസന്ധിക്ക് പരിഹാരം തേടിയ ഇടുക്കിയിലെ കർഷകർ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വിപണന സാധ്യതകളെ കുറിച്ച് അന്വേഷിച്ചറിഞ്ഞു. വീട്ടുമുറ്റം മനോഹരമാക്കുന്ന അലങ്കാര ചെടികള്‍ മുതല്‍ പച്ചക്കറി വിത്തുകള്‍ വരെ വിൽക്കുന്നതിനായി ഫേസ്ബുക്കും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളും ഉപയോഗിക്കുകയാണ് ഇടുക്കിയിലെ കർഷകർ.

ഫേസ് ബുക്കിന്‍റെ മാർക്കറ്റ് പ്രൈസ്, വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ എന്നിവ വഴി അലങ്കാര ചെടികൾ വില്‍പ്പന നടത്തിയാണ് കർഷകർ അതിജീവനത്തിന്‍റെ ആദ്യ വഴി കണ്ടെത്തിയത്. ഇപ്പോൾ മികച്ച പച്ചക്കറി വിത്തുകളും ഫല വൃക്ഷങ്ങളുടെ തൈകളും സുഗന്ധ വ്യഞ്ജനങ്ങളും ആവശ്യപ്പെടുന്നവരുമുണ്ട്. ചെടിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്‌ക്കുമ്പോൾ തന്നെ ആവശ്യക്കാർ എത്തി തുടങ്ങും.

എല്ലാം കിറുകൃത്യം

മണ്ണില്‍ നിന്ന് പിഴുതെടുത്ത് വേര് നഷ്‌ടപ്പെടാതെ, കൃത്യമായി പായ്‌ക്ക് ചെയ്‌താണ് ചെടികള്‍ കൊറിയറില്‍ അയക്കുക. ഇടുക്കിയിലെ കാലാവസ്ഥയില്‍ വളരുന്ന ചെടികള്‍ക്ക് ഉത്തരേന്ത്യയില്‍ നിന്നാണ് ആവശ്യക്കാര്‍ ഏറെ എത്തുന്നത്. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഉള്ളവര്‍ പ്രധാനമായും പച്ചക്കറി വിത്തുകളും തൈകളുമാണ് ആവശ്യപെടുന്നത്.

അതിജീവന വഴികൾ തേടുന്ന കർഷകർ

മികച്ച ചെടികളും വിത്തുകളും ലഭ്യമാകുന്നതിനാല്‍ ഒരു തവണ വാങ്ങുന്നവര്‍ വീണ്ടും ഓര്‍ഡറുകള്‍ നല്‍കും. ചെടികള്‍ വീടിന് അലങ്കാരം മാത്രമല്ല, നല്ല വരുമാനവും നല്‍കുമെന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയുള്ള വിൽപനയുടെ സാധ്യത തേടാനും അത് ശക്തമാക്കാനുമുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.

Last Updated : Jun 15, 2021, 3:01 PM IST

ABOUT THE AUTHOR

...view details