കേരളം

kerala

ETV Bharat / state

ജില്ലാ സ്‌കൂൾ കലോത്സവം; മത്സരഫലത്തിനെതിരെ അപ്പീലുമായി കുച്ചിപ്പുടി മത്സരാര്‍ഥികൾ - കുച്ചിപ്പുടി മത്സരാര്‍ഥികൾ

ഫലം പ്രഖ്യാപിച്ചതോടെ മത്സരാര്‍ഥികളും മാതാപിതാക്കളും അപ്പീല്‍ കമ്മിറ്റി ഓഫീസിലെത്തി പരാതി സമര്‍പ്പിച്ചു.

ജില്ലാ സ്‌കൂൾ കലോത്സവം; മത്സരഫലത്തിനെതിരെ അപ്പീലുമായി കുച്ചിപ്പുടി മത്സരാര്‍ഥികൾ

By

Published : Nov 22, 2019, 2:16 AM IST

ഇടുക്കി: ജില്ലാ സ്‌കൂൾ കലോത്സവത്തിലെ ഹയര്‍ സെക്കന്‍ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരഫലത്തിനെതിരെ അപ്പീലുമായി ഒരു വിഭാഗം മത്സരാര്‍ഥികളും മാതാപിതാക്കളും രംഗത്തെത്തി. ബുധനാഴ്‌ച രാത്രിയോടെയായിരുന്നു കലോത്സവ നഗരിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഫലം പ്രഖ്യാപിച്ചതോടെ മത്സരാര്‍ഥികളും മാതാപിതാക്കളും അപ്പീല്‍കമ്മറ്റി ഓഫീസിലെത്തി പരാതി സമര്‍പ്പിച്ചു. കുച്ചിപ്പുടി മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ഥികള്‍ക്കും എ ഗ്രേഡ് ലഭിച്ചതായി അറിയിച്ച ശേഷം ഫലസൂചിക പട്ടികയില്‍ പേര് രേഖപ്പെടുത്താതെ വന്നതും പ്രതിഷേധത്തിനിടവരുത്തി.

ജില്ലാ സ്‌കൂൾ കലോത്സവം; മത്സരഫലത്തിനെതിരെ അപ്പീലുമായി കുച്ചിപ്പുടി മത്സരാര്‍ഥികൾ

അതേസമയം മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും പച്ചക്കല്ല് മാല സംബന്ധിച്ച് ചില മത്സരാര്‍ഥികളും രക്ഷിതാക്കളും നൃത്താധ്യാപകരും വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി. നീതി ലഭിച്ചില്ലെങ്കില്‍ അപ്പീലുമായി കോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.

ABOUT THE AUTHOR

...view details