ഇടുക്കി: 32ാമത് ഇടുക്കി റവന്യൂ ജില്ലാ കലോത്സവം സമാപിച്ചു. നാല് ദിവസങ്ങളിലായി കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ നടന്ന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ററി, യുപി വിഭാഗങ്ങളിൽ കട്ടപ്പന ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൊടുപുഴ ഉപജില്ലയും കിരീടം നേടി. ഹയര്‍സെക്കന്‍ററി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എംകെഎൻഎംഎച്ച്എസ് കുമാരമംഗലവും, യുപി വിഭാഗത്തില്‍ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസും എറ്റവും കൂടുതല്‍ പോയിന്‍റുകള്‍ സ്വന്തമാക്കി. കലോൽസവത്തിന്‍റെ സമാപന സമ്മേളനം പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
ഇടുക്കി ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനം - കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ററി സ്‌കൂൾ
നാല് ദിവസങ്ങളിലായി കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ നടന്ന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ററി, യുപി വിഭാഗങ്ങളിൽ കട്ടപ്പന ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൊടുപുഴ ഉപജില്ലയും കിരീടം നേടി.
ഇടുക്കി ജില്ലാ കലോത്സവത്തിന് സമാപനം
മികച്ച ജനപങ്കാളിത്തത്തോടെ നടന്ന കലോത്സവത്തിന്‍റെ നാലാം ദിനത്തില്‍ മാര്‍ഗംകളിയും പരിചമുട്ടുമായിരുന്നു ആസ്വാദകശ്രദ്ധ നേടിയ പ്രധാനമത്സരങ്ങൾ. മോഹിനിയാട്ടം, കേരളനടനം, ചവിട്ടുനാടകം എന്നിവക്ക് പുറമെ ഏതാനും രചനാമത്സരങ്ങളും അവസാന ദിവസം അരങ്ങേറി.
Last Updated : Nov 22, 2019, 1:47 AM IST