ഇടുക്കി: കേരള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് ഇടുക്കി ജില്ലയിലെ പൊലീസിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂർത്തിയായതായി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി. ജില്ലാ പൊലീസ് ഇലക്ഷൻ നോഡൽ ഓഫീസർ അഡീഷണൽ എസ്.പി. എസ്. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ 11 ഡിവൈ.എസ്പിമാർ, 42 പൊലീസ് ഇൻസ്പെക്ടർമാർ, 184 സബ് ഇൻസ്പെക്ടർമാർ, 1599 സിവിൽ പൊലീസ് ഓഫീസർ, 250 കേന്ദ്ര സേനാംഗങ്ങൾ, 625 സ്പെഷ്യൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഇടുക്കി ജില്ലയിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പൊലീസ് മേധാവി - കേരള നിയമസഭ
പ്രശ്നബാധിത ബൂത്തുകളിൽ പൊലീസിനൊപ്പം കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി ആറിയിച്ചു.
ഇതിന് പുറമേ ഇടുക്കി ജില്ലയിലുടനീളം 85 ഗ്രൂപ്പ് പെട്രോളിങ് സംഘവും 60 ലോ ആൻഡ് ഓർഡർ പെട്രോളിങ് സംഘവും പ്രവർത്തിക്കും. ഇത് കൂടാതെ ഇടുക്കി ജില്ലയില്‍ ആറ് ഇലക്ഷൻ സബ്ഡിവിഷൻ ആയി തിരിച്ച് ഓരോ സബ് ഡിവിഷനിലും ഓരോ ഡിവൈ.എസ്പി മാർക്ക് ചുമതല നൽകി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കൂടാതെ സംസ്ഥാന പൊലീസ് മേധാവി, എഡിജിപി ലോ ആൻഡ് ഓർഡർ, ഐജിപി സൗത്ത് സോൺ, ഡിഐജി എറണാകുളം റേഞ്ച്, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ സ്ട്രൈക്കിങ് ഫോഴ്സുകളെയും സബ്ഡിവിഷൻ തലത്തിൽ വിന്യസിച്ചുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു.
പ്രശ്നബാധിത ബൂത്തുകളിലും ലൊക്കേഷനുകളിലും ജില്ലാ പൊലീസിനൊപ്പം കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. വീഡിയോ റെക്കോർഡിങ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി അറിയിച്ചു.