ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ഥം സൗജന്യ വാക്സിന്‍ ചലഞ്ച് ഏറ്റെടുത്ത് മാതൃകയായി ഇടുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്‍റെ സേവന മേഖല ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ദുരിതാശ്വാസ നിധയിലേയ്ക്ക് സംഭാവന നല്‍കി. ജില്ലയില്‍ ഏല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എത്തിക്കുന്നതിന് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാക്സിന്‍ ചലഞ്ച് ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് ഭരണസമതി ആവശ്യപ്പെട്ടു.
ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഇടുക്കി ജില്ലാ പഞ്ചായത്ത് - ജില്ലാ പഞ്ചായത്ത് ഭരണസമതി
ജില്ലയില്‍ ഏല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എത്തിക്കുന്നതിന് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാക്സിന്‍ ചലഞ്ച് ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് ഭരണസമതി ആവശ്യപ്പെട്ടു.
![ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഇടുക്കി ജില്ലാ പഞ്ചായത്ത് Idukki district panchayat മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇടുക്കി Idukki സൗജന്യ വാക്സിന്‍ ജില്ലാ പഞ്ചായത്ത് ഭരണസമതി Covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11562511-thumbnail-3x2-idy1.jpg)
കൊവിഡ് പ്രതിരോധത്തിന്‍റെ ആദ്യഘട്ടം മുതല്‍ കൂട്ടായ്മയിലൂടെ പ്രതിരോധം തീര്‍ക്കാന്‍ ഇടുക്കിയ്ക്ക് കഴിഞ്ഞിരുന്നു. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ സൗജന്യ വാക്സിന്‍ എന്ന ആശയം മുന്നോട്ട് വച്ചപ്പോള്‍ ഇടുക്കി അത് ഏറ്റെടുത്തു. ഇടുക്കിയിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ വാക്സിന്‍ എത്തിക്കുന്നതിനായി വാക്സിന്‍ ചലഞ്ച് ഏറ്റെടുത്ത് ഇടുക്കി ജില്ലാ പഞ്ചായത്ത് സേവന മേഖലയില്‍ നിന്നും ഒരുകോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പിന്റെ അധ്യക്ഷതയിലേ ചേര്‍ന്ന യോഗത്തിലാണ് ഭരണ പ്രതിപക്ഷ, വിത്യാസമില്ലാതെ ഐക്യഖണ്ഡേന ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ തീരുമനിച്ചത്. വാക്സിന്‍ ചലഞ്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് ഏറെ പ്രധാനമെന്ന് കരുതുന്ന വാക്സിന്‍ പണമില്ലാത്തതിന്‍റെ പേരില്‍ ഒരാള്‍ക്ക് പോലും എടുക്കാന്‍ കഴിയാതെ വരരുതെന്നും അതിനായി ഇടുക്കി ജില്ല കൂട്ടായ പരിശ്രമം നടത്തണം. ഒപ്പം പ്രതിരോധവും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു.