കേരളം

kerala

ETV Bharat / state

പെട്ടിമുടി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ജില്ലാ ഭരണകൂടം ആദരിച്ചു

രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്ന ദുരന്ത നിവാരണ സേന, ഫയര്‍ഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യു, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര മൊമെന്‍റോ നല്‍കി ആദരിച്ചു

idukki district administration  Pettimudi latest news  Pettimudi disaster relief activities  പെട്ടിമുടി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍  പെട്ടിമുടി വാര്‍ത്തകള്‍  ഇടുക്കി ജില്ലാ ഭരണകൂടം വാര്‍ത്തകള്‍
പെട്ടിമുടി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ജില്ലാ ഭരണകൂടം ആദരിച്ചു

By

Published : Sep 17, 2020, 7:42 PM IST

ഇടുക്കി: ആഗസ്റ്റ് ആറാം തിയ്യതി ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന്‍റെ ഉദ്ഘാടനം എസ്.രാജേന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍ എടുത്ത് പറയേണ്ടതാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഏറ്റവും മികച്ച രീതിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെന്ന് എസ്.രാജേന്ദ്രന്‍ പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളെല്ലാം പെട്ടിമുടിയില്‍ ഉപയോഗിച്ചു. പലരുടെയും ഇടപെടല്‍ മനുഷ്യത്വപരമായിരുന്നുവെന്നും എംഎല്‍എ എസ്.രാജേന്ദ്രന്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്ന ദുരന്ത നിവാരണ സേന, ഫയര്‍ഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യു, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയും മൊമെന്‍റോ നല്‍കി ആദരിച്ചു. വകുപ്പ് ഉഗ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പുറമെ മൂന്നാറിലെ അഡ്വഞ്ചര്‍ ടീം, സന്നദ്ധ സംഘടനകള്‍, യുവജന കൂട്ടായ്മകള്‍, കെ.ഡി.എച്ച്.പി കമ്പനി രക്ഷാപ്രവര്‍ത്തനത്തിന്‍ പങ്കുചേര്‍ന്ന പ്രദേശവാസികള്‍ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കറുപ്പസ്വാമി, ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍, അസി.കലക്ടര്‍ സൂരജ് ഷാജി, തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details