ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലർട്ട് - idukki dam news
ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു
![ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലർട്ട് ഇടുക്കി ഡാം തുറന്നു ഇടുക്കി അണക്കെട്ട് വാർത്ത ഇടുക്കി ഡാമില്‍ ബ്ലൂ അലർട്ട് ഡാം സുരക്ഷ വിഭാഗം idukki dam alert news idukki dam news idukki dam open](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9155331-825-9155331-1602559321591.jpg)
ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലർട്ട്
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനെ തുടർന്ന് ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 20ന് മുന്‍പ് ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഷട്ടര്‍ തുറക്കും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിനായി കൺട്രോൾ റൂം തുറന്നു. ഫോൺ -949601199