കേരളം

kerala

ETV Bharat / state

കെ റെയില്‍: കെ സുധാകരന്‍റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കും - സി.വി വര്‍ഗീസ് - സില്‍വര്‍ ലൈൻ കെ സുധാകരൻ

ഡീന്‍ കുര്യാക്കോസ് എംപിയെ അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് തിരിച്ചയക്കുമെന്നും സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്.

k rail k sudhakaran  idukki cpm district secretary cv varghese against k sudhakaran  സില്‍വര്‍ ലൈൻ കെ സുധാകരൻ  കെ. സുധാകരനെതിരെ സി വി വർഗീസ്
വിവാദ പ്രസ്ഥാവനയുമായി സി.വി വർഗീസ്

By

Published : Mar 19, 2022, 10:45 AM IST

Updated : Mar 19, 2022, 11:12 AM IST

ഇടുക്കി: കെ റെയിലിനെ എതിര്‍ത്താല്‍ കെ. സുധാകരന്‍റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച് സില്‍വര്‍ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്. കേരളത്തിന്‍റെ വികസനം തടയുന്നതിനായി കോണ്‍ഗ്രസും ബിജെപിയും ഒത്ത് ചേര്‍ന്ന് ജനങ്ങളെ സംഘടിപ്പിയ്ക്കുകയാണ്. സമരത്തിനിടെ മണ്ണെണ്ണ ഒഴിച്ച് ആളുകളെ കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത്. അതിവേഗ റെയിലിന്‍റെ കല്ല് പിഴുതെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ഇന്ത്യയില്‍ നിന്ന് മുഴുവനായി ജനങ്ങള്‍ പിഴുതെടുക്കുകയാണെന്നും സി.വി വര്‍ഗീസ് പറഞ്ഞു.

കെ റെയില്‍: കെ സുധാകരന്‍റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കും - സി.വി വര്‍ഗീസ്

ഡീന്‍ കുര്യാക്കോസ് എംപിയെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് തിരിച്ചയക്കുമെന്നും സി.വി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു. പാര്‍ട്ടിയേയും പ്രവര്‍ത്തകരെയും സംരക്ഷിയ്ക്കുന്നതിനായി കവല ചട്ടമ്പിയുടെ വേഷം അണിയണമെങ്കില്‍ അതിനും തയാറാണെന്നും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന് മറുപടിയായി സി.വി വര്‍ഗീസ് പറഞ്ഞു.

നെടുങ്കണ്ടത്ത് അനീഷ് രാജന്‍റെ രക്തസാക്ഷിത്വ ദിനാചരണത്തില്‍ സംസാരിക്കവെയായിരുന്നു സി.വി വര്‍ഗീസിന്‍റെ വിവാദ പ്രസ്ഥാവന.

Also Read: തൊടുപുഴയിൽ മകനെയും കുടുംബത്തെയും അച്ഛൻ തീ വച്ചു കൊന്നു

Last Updated : Mar 19, 2022, 11:12 AM IST

ABOUT THE AUTHOR

...view details