ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനിലെ 3 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - latest idukki
ഡ്രൈവറുടെ ഭാര്യക്ക് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് ഡ്രൈവറെയും, ഇദ്ദേഹവുമായി അടുത്തിടപഴകിയ സിപിഒ മാരെയും നിരീക്ഷണത്തിലാക്കി.
![ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനിലെ 3 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനിലെ 3 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു latest idukki latest covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8343848-799-8343848-1596884061988.jpg)
ഇടുക്കി: ശാന്തൻപാറ സ്റ്റേഷനിലെ 3 പൊലീസുകാർക്ക് കൊവിഡ്. ഡ്രൈവർക്കും, രണ്ട് സിപിഒ മാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂവരും ക്വറന്‍റൈനിലായിരുന്നു. ഡ്രൈവറുടെ ഭാര്യക്ക് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഡ്രൈവറെയും, ഇദ്ദേഹവുമായി അടുത്തിടപഴകിയ സിപിഒമാരെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. സ്രവപരിശോധനയ്ക്ക് വിധേയരാക്കിയ ഇവരുടെ ഫലം ഇന്ന് രാവിലെയാണ് ലഭിച്ചത്. സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്തവരെ മാറ്റി. പകരം ഉദ്യോഗസ്ഥരെ നിയമിച്ചു. സ്റ്റേഷനും പരിസരവും അണുനശീകരണത്തിനായി ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയിട്ടുണ്ട്. ഡ്രൈവറെ തൊടുപുഴ ജില്ലാ ആശുപത്രിയിലും, മറ്റ് രണ്ട് പേരെയും ഇടുക്കി മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കും.