ഇടുക്കിയിൽ 79 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Idukki covid case
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നും എത്തിയ 18 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു
ഇടുക്കി:ജില്ലയിൽ ഇന്ന് 79 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, നെടുങ്കണ്ടം, പാമ്പാടുംപാറ, പീരുമേട്, തൊടുപുഴ, വണ്ടിപ്പെരിയാർ, വണ്ണപ്പുറം, വാത്തിക്കുടി, വെള്ളത്തൂവൽ, വെള്ളിയാമറ്റം, ബൈസൺവാലി, കരിമണ്ണൂർ, കരുണാപുരം, കുടയത്തൂർ, മണക്കാട്, മൂന്നാർ, ഉടുമ്പന്നൂർ, കാഞ്ഞാർ, അയ്യപ്പൻകോവിൽ, കരിങ്കുന്നം, മുട്ടം, ഉടുമ്പൻചോല, വണ്ടൻമേട് എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നും എത്തിയ 18 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് 54 പേർ ജില്ലയിൽ രോഗമുക്തി നേടി.