ഇടുക്കിയിൽ 42 പുതിയ കൊവിഡ് രോഗികൾ - ഇടുക്കി കൊവിഡ്
38 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
ഇടുക്കിയിൽ 42 പുതിയ കൊവിഡ് രോഗികൾ
ഇടുക്കി: ജില്ലയിൽ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇരട്ടയാർ സ്വദേശിനി (50), മരിയാപുരം നായരുപാറ സ്വദേശിനി (48), നെടുങ്കണ്ടം സ്വദേശി (55), പീരുമേട് സ്വദേശിനി (40), പെരുവന്താനം സ്വദേശി (38), രാജകുമാരി സ്വദേശിയായ വ്യാപാരി (61) എന്നിവരുടെ രോഗ ഉറവിടം വ്യക്‌തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു.