കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ നാലുപേർക്ക് കൂടി കൊവിഡ്; ജില്ലയെ റെഡ്‌ സോണാക്കി - ഇടുക്കി വാര്‍ത്തകള്‍

വിദേശത്ത് നിന്നെത്തിയ ഒരാൾക്കും, തമിഴ്നാട്ടിൽ നിന്നെത്തിയ രണ്ടു പേർക്കും, മൂന്നാർ സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോറോണ ബാധിതരുടെ എണ്ണം 24 ആയി.

ഇടുക്കിയിൽ നാലുപേർക്ക് കൂടി കൊവിഡ് ; ജില്ലയെ റെഡ്‌ സോണാക്കി
ഇടുക്കിയിൽ നാലുപേർക്ക് കൂടി കൊവിഡ് ; ജില്ലയെ റെഡ്‌ സോണാക്കി

By

Published : Apr 27, 2020, 8:13 PM IST

ഇടുക്കി:ജില്ലയിൽ കൊവിഡ് ബാധിതർ ദിനംപ്രതി വർധിച്ചുവരുകയാണ്. ഇന്ന് നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി. അഞ്ചു ദിവസത്തിനിടെ 14 പേർക്കാണ് ജില്ലയിൽ രോഗബാധയുണ്ടായിരിക്കുന്നത്. ആകെ റിപ്പോര്‍ട്ട് ചെയ്‌ത രോഗികളില്‍ പത്ത് പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

അമേരിക്കയിൽ നിന്ന് മാർച്ച് 22ന് എത്തിയ തൊടുപുഴ ഇടവെട്ടി സ്വദേശിയായ 17കാരനും, തിരുപ്പൂരിൽ നിന്ന് ഏപ്രിൽ 11ന് എത്തിയ ദേവികുളം സ്വദേശിയായ 38കാരനും, ചെന്നൈയിൽ നിന്ന് ഏപ്രിൽ 14ന് എത്തിയ കരുണാപുരം പോത്തിൻകണ്ടം സ്വദേശിനിയായ 14കാരിക്കും, മൂന്നാറിലെ 60കാരനുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തൊടുപുഴ സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കും, മൂന്നാർ, കരുണാപുരം സ്വദേശികളെ ഇടുക്കി മെഡിക്കൽ കോളജിലേക്കും മാറ്റുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

രോഗബാധിതരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാവൂ. ബേക്കറി, ഹോട്ടലുകൾ, നിർമാണ പ്രവർത്തനങ്ങൾ, തോട്ടം ജോലികൾ തുടങ്ങിയവ പാടില്ല. എന്നാൽ ജില്ലയിൽ മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, പാചകവാതക വിതരണം എന്നിവ തുടരാം.

ABOUT THE AUTHOR

...view details