ഇടുക്കി:മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയില്‍ കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്ന് മന്ത്രി എംഎം മണി. ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി നെടുങ്കണ്ടത്ത് നടന്ന ഉടുമ്പന്‍ചോല മണ്ഡലം തല അവലോകന യോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി .
ഇടുക്കിയില്‍ കൊവിഡ് വ്യാപന സാധ്യത കൂടുതലെന്ന് മന്ത്രി എംഎം മണി - idukki covid
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികളുടെ വരവ് രോഗവ്യാപന സാധ്യത കൂട്ടും. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രത്യേക കര്‍മ്മ സേനകളെ രൂപീകരിച്ചു.
ഇടുക്കിയില്‍ കൊവിഡ് വ്യാപാന സാധ്യത കൂടുതലെന്ന് മന്ത്രി എംഎം മണി
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇടുക്കിയിലേക്ക് എത്തുന്നുണ്ട്. സ്‌കൂളുകള്‍ അതീവ ജാഗ്രതയോടെയാണ് തുറക്കുന്നതെന്നും ഇതിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രത്യേക കര്‍മ്മ സേനകളെ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Last Updated : Dec 30, 2020, 12:39 PM IST