ഇടുക്കി:ജില്ലയിൽ 169 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 17 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 145 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നാല് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയിൽ 150 പേർക്ക് കൂടി കൊവിഡ് - Idukki Covid
145 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്
അതേസമയം, സംസ്ഥാനത്ത് 4777 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 534 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 പേരുടെ മരണം സ്ഥിരീകരിച്ചു.
39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 60,924 ആയി. 5217 പേര്‍ രോഗമുക്തരായിട്ടുണ്ട്. 5,72,911 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകള്‍ പരിശോധിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ശതമാനമാണ്.