ഇടുക്കി: കൊവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരനും സംഘവും ഹോട്ടല്‍ വിട്ട വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കാന്‍ വൈകിയെന്ന് ജില്ലാ കലക്‌ടര്‍ എച്ച്.ദിനേശന്‍. മാര്‍ച്ച് ആറിനായിരുന്നു ബ്രിട്ടീഷ് പൗരനും സംഘവും നെടുമ്പാശ്ശേരിയിലെത്തിയത്. രണ്ട് ദിവസം കൊച്ചിയിലെ കാസിനോ ഹോട്ടലിൽ താമസിച്ചതിന് ശേഷം എട്ടിന് അതിരപ്പിള്ളിയിലേക്ക് പോയി. പിന്നീട് ചെറുതുരുത്തിയിലേക്ക് പോയതിന് ശേഷം പത്തിന് മൂന്നാറിലെ റിസോര്‍ട്ടിലെത്തുകയായിരുന്നുവെന്നും കലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാര സംഘം റിസോര്‍ട്ടില്‍ നിന്നും പുറത്തുപോയിട്ടില്ലെന്ന് ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍ പറഞ്ഞു.
ബ്രിട്ടീഷ് സംഘം മൂന്നാർ വിട്ടു; വിവരമറിയിക്കാൻ വൈകിയെന്ന് ജില്ലാ കലക്‌ടർ - munnar hotel employees
മാര്‍ച്ച് ആറിനായിരുന്നു ബ്രിട്ടീഷ് പൗരനും സംഘവും നെടുമ്പാശ്ശേരിയിലെത്തിയത്.
![ബ്രിട്ടീഷ് സംഘം മൂന്നാർ വിട്ടു; വിവരമറിയിക്കാൻ വൈകിയെന്ന് ജില്ലാ കലക്‌ടർ idukki collector ബ്രിട്ടീഷ് പൗരന്‍ ഇടുക്കി കലക്‌ടര്‍ കാസിനോ ഹോട്ടൽ munnar hotel employees british citizen covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6417209-thumbnail-3x2-idukki.jpg)
ഹോട്ടല്‍ അധികൃതരുടെ അനാസ്ഥ; ബ്രിട്ടീഷ് പൗരന്‍ ഹോട്ടല്‍ വിട്ട വിവരമറിയിക്കാന്‍ വൈകി
ബ്രിട്ടീഷ് സംഘം മൂന്നാർ വിട്ടു; വിവരമറിയിക്കാൻ വൈകിയെന്ന് ജില്ലാ കലക്‌ടർ
ഇയാൾക്ക് പനി അനുഭവപ്പെട്ടതോടെ ഭാര്യക്കൊപ്പം മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് 19 ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് 11ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് ശ്രവ പരിശോധനക്ക് വിധേയനാക്കി, തിരികെ മൂന്നാറിലെ റിസോര്‍ട്ടിലെത്തിക്കുകയും ചെയ്‌തു. സംഘാംഗങ്ങൾ മുഴുവനും നിരീക്ഷണത്തിലായിരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Last Updated : Mar 15, 2020, 7:22 PM IST