കാര്‍ഷിക ബില്ലിനെതിരെ ചെറുതോണിയില്‍ ധര്‍ണ - protest against famers bill
ദേശീയ കർഷക തൊഴിലാളി ഫെഡറേഷന്‍ നടത്തിയ ധര്‍ണ എഐസിസി അംഗം അഡ്വ. ഇഎം അഗസ്തി ഉദ്ഘാടനം ചെയ്തു.

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്‍റെ കാർഷിക ബില്ലിനെതിരെ ചെറുതോണിയിൽ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ധർണ നടത്തി. എഐസിസി അംഗം അഡ്വ. ഇഎം അഗസ്തി ധർണ ഉദ്ഘാടനം ചെയ്തു. ദീർഘവീക്ഷണമില്ലാതെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങൾ രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയെന്ന് അഡ്വ. ഇഎം അഗസ്തി പറഞ്ഞു. പാർലമെന്‍റിൽ വേണ്ടത്ര ചർച്ച നടത്താതെ പാസാക്കിയ കാർഷക ബിൽ ലക്ഷക്കണക്കിന് കർഷകരുടെ ജീവിതം തകർത്തെറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. സമര പരിപാടിയിൽ ഡികെറ്റിഎഫ് ഇടുക്കി ജില്ല പ്രസിഡൻ്റ് ജയിംസ് മൂട്ടിൽ അധ്യക്ഷത വഹിച്ചു .