ഇടുക്കി:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഇ- പാസ് പരിശോധന കർശനമാക്കി. ഇരു സംസ്ഥാനങ്ങളിലെയും പോലീസിന്‍റെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിലാണ് പരിശോധന. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇടുക്കിയിലേക്ക് എത്തുന്നവർക്കു ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇടുക്കിയിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി - Inspections in check post
ഇരു സംസ്ഥാനങ്ങളിലെയും പോലീസിന്‍റെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിലാണ് പരിശോധന

ഇടുക്കിയിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി
അതിർത്തി ചെക്ക്പോസ്റ്റുകൾ വിഴിയുള്ള അന്തർ സംസ്ഥാന യാത്രകൾക്ക് രാത്രി എട്ടുമണി മുതൽ രാവിലെ ആറുമണിവരെ നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ജില്ലയിലെ നാലു ചെക്ക് പോസ്റ്റുകളിലും റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണം, തൊഴിൽ എന്നീ വകുപ്പുകളില്‍ നിന്നുളള രണ്ട് ജീവനക്കാരെ വീതം 24 മണിക്കൂര്‍ ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്.