ഇടുക്കി:വിലയിടിവിനൊപ്പം വളങ്ങളുടെയും കീടനാശിനികളുടേയും വില വര്‍ധനവും മൂലം ഇടുക്കിയിലെ ഏലം മേഖല പ്രതിസന്ധിയില്‍. അവശ്യ വളങ്ങളുടെ വില, അമിതമായി വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ ഇടപെടലുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ഒരു കിലോ ഏലക്കായ്ക്ക് നിലവില്‍ ലഭിക്കുന്ന വില 700 മുതല്‍ 900 രൂപ വരെയാണ്. എന്നാല്‍ ഉത്പാദന ചെലവ് 1200 രൂപയ്ക്ക് മുകളില്‍ വരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കീടനാശിനികളുടേയും വളങ്ങളുടെയും വില 30 ശതമാനത്തില്‍ അധികം വര്‍ധിച്ചു.
അവശ്യ വളങ്ങളുടെ അമിത വില വര്‍ധനവ് മൂലം വേനല്‍കാലത്തിന് മുന്നോടിയായായുള്ള പരിചരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇടുക്കി ഏലം മേഖല പ്രതിസന്ധിയില്‍ ALSO READ: കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഞായറാഴ്‌ച ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം
ഏലത്തിന് കുറഞ്ഞത് 1500 രൂപയെങ്കിലും തറ വില നിശ്ചയിക്കുകയും വളങ്ങളുടെ അമിത വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. സ്വകാര്യ കമ്പനികള്‍ വിപണിയില്‍ എത്തിയ്ക്കുന്ന വളങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തുവാൻ സംവിധാനം ഒരുക്കണമെന്നും ഇവർ പറയുന്നു.