ഇടുക്കി:കാളവണ്ടി യുഗത്തിൽ നിന്നും വളർന്ന് ഇലക്ട്രിക് വാഹനങ്ങളുടെ യുഗത്തിൽ എത്തിയെങ്കിലും ഇടുക്കി ചേറ്റുകുഴി സ്വദേശി ജോസിന് ഇപ്പോഴും പ്രിയപ്പെട്ട വാഹനം കാളവണ്ടി തന്നെ. ജോസിന്‍റെ കുടുംബം തലമുറകൾക്ക് മുമ്പേ ചേറ്റുകുഴി കാവിൽ കുടിയേറിയവരാണ്. ഹൈറേഞ്ചിൽ വന്ന കാലത്ത് ഗതാഗതസൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് തമിഴ്നാട്ടിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരാൻ കാളവണ്ടിയായിരുന്നു ആശ്രയം.
കാലചക്രം എത്ര തിരിഞ്ഞാലും ജോസേട്ടന്‍റെ വാഹനം കാളവണ്ടി തന്നെ - idukki
പിതാവിന്‍റെ കാലം മുതൽ തന്നെ ജോസിന്‍റെ വീട്ടിൽ കാളവണ്ടി ഉണ്ട്. പിതാവിന്‍റെ മരണശേഷവും ജോസ് പതിവ് തെറ്റിച്ചില്ല
പിതാവിന്‍റെ കാലം മുതൽ തന്നെ ജോസിന്‍റെ വീട്ടിൽ കാളവണ്ടി ഉണ്ട്. പിതാവിന്‍റെ മരണശേഷവും ജോസ് പതിവ് തെറ്റിച്ചില്ല. ജോസിന്‍റെ വീട്ടിൽ ഇന്ന് ഒന്നിലധികം വാഹനങ്ങളുണ്ട്. എന്നാലും ജോസിന് പ്രിയം കാളവണ്ടി തന്നെ. ഇവയ്ക്ക് ഒരുദിവസം 300 രൂപയെങ്കിലും ചിലവാകും. വരുമാനമെന്നുമില്ലെങ്കിലും തന്‍റെ സമ്പാദ്യത്തിൽ നിന്ന് ഒരു വിഹിതം ജോസ് ഈ മിണ്ടാപ്രാണികൾക്കായി ചെലവഴിക്കും. ഇന്ന് വിവാഹ ചടങ്ങുകളിൽ താരമാണ് ജോസേട്ടന്‍റെ കാളവണ്ടി. സിനിമ ചിത്രീകരണത്തിനായും ചിലർ കാളവണ്ടി ആവശ്യപ്പെടാറുണ്ട്. കൊവിഡ് കാലം മാറിയാൽ തന്‍റെ കാളവണ്ടിക്കും നല്ല കാലം തെളിയുമെന്ന പ്രതീക്ഷയിൽ ജോസേട്ടൻ യാത്ര തുടരുകയാണ്.