ഇടുക്കി നിശാപാര്‍ട്ടി: 22 പേര്‍ കൂടി അറസ്‌റ്റില്‍ - നിശാപാര്‍ട്ടി
തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇടുക്കി: രാജാപ്പാറയില്‍ കരിങ്കല്‍ ക്വാറിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ സംഭവത്തില്‍ 22 പേരെ കൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ക്വാറിയുടെ ഉടമ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എല്ലാവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജാപ്പാറയില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.