കേരളം

kerala

ETV Bharat / state

കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്ക് - കരടിയുടെ അക്രമണത്തില്‍ വൃദ്ധന് പരിക്ക്

കൃഷിയിടത്തിലേക്കിറങ്ങിയ കരടി 76കാരനായ ശാമുവേലിനെ ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കൈയ്യിക്ക് പരിക്കുണ്ട്

കരടിയുടെ അക്രമണത്തില്‍ വൃദ്ധന് പരിക്ക്

By

Published : May 9, 2019, 7:54 PM IST

തൊടുപുഴ:ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്കേറ്റു. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേൽ ശാമുവേലിനാണ് പരിക്കേറ്റത്. വീട്ടുവളപ്പില്‍ പേരക്കുട്ടിയുമായി കൃഷിപ്പണി ചെയ്യുന്നതിനിടയിലാണ് ആക്രമണം. മുത്തംപടി വനമേഖലയിൽ നിന്നിറങ്ങിയ കരടിയാണ് ആക്രമിച്ചത്. രാവിലെ 9 മണിയോടെ പാലക്കാവ് റോഡിൽ കരടിയെ നാട്ടുകാർ കണ്ടിരുന്നു. കരടിയെ പിന്നീട് ഉൾവനത്തിലേക്ക് ഓടിച്ചു. കൃഷിയിടത്തിലേക്കിറങ്ങിയ കരടി ശാമുവേലിനെ ആക്രമിക്കുകയായിരുന്നു. 76 കാരനായ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ABOUT THE AUTHOR

...view details