ഇടുക്കി: സംസ്ഥാനത്ത് ഡീസല്‍ വില നൂറ് കടന്ന സാഹചര്യത്തിൽ, വിലവര്‍ധനവില്‍ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍.
കൊവിഡ് പ്രതിസസന്ധിയില്‍ തിരിച്ചടവുകളടക്കം മുടങ്ങി വലിയ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് ഇരുട്ടടിയായി ഇന്ധനവില നാള്‍ക്കുനാള്‍ കുതിച്ചുയരുന്നത്.
ഈ സാഹചര്യത്തില്‍ ടാക്‌സി തൊഴിലുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഇടുക്കിയിലെ തൊഴിലാളികള്‍ പറയുന്നു. പെട്രോള്‍ വില വന്‍തോതില്‍ വർധിക്കുന്നതിനൊപ്പമാണ് സംസ്ഥാനത്ത് ആദ്യമായി ഇന്ന് ഡീസല്‍ വിലയും നൂറ് കടന്നിരിക്കുന്നത്.
ഡീസല്‍ വില നൂറ് കടന്നു; നട്ടംതിരിഞ്ഞ് ഇടുക്കിയിലെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഇടുക്കിയില മലയോര മേഖലയിലും വില ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കടുത്ത പ്രതിസസന്ധിയിലായിരിക്കുകയാണ് ഇവിടുത്തെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍.
READ MORE:ഇന്ധനവില വീണ്ടും കൂട്ടി ; കേരളത്തിൽ സെഞ്ച്വറിയടിച്ച് ഡീസൽ വില
ഡീസലിന് അനുദിനം വില വര്‍ധിക്കുകയും ഇതിന് ആനുപാതികമായി യാത്രാനിരക്ക് വര്‍ധിക്കാത്തതുമാണ് ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.
രാവിലെ മുതല്‍ വൈകുന്നേരം വരെ ടാക്‌സി ഓടിയാല്‍ ഡീസല്‍ ചെലവിന് ശേഷം 200 രൂപപോലും കിട്ടാത്ത അവസ്ഥയാണ് നിലവിലെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
കൊവിഡ് പ്രതിസന്ധിയില്‍ ഓട്ടം നിലച്ചതോടെ വാഹനങ്ങളുടെ സി.സി അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യമാണ്. വലിയ പ്രതിസന്ധിയെ മറികടക്കാന്‍ പെടാപ്പാട് പെടുന്ന സമയത്താണ് ഡീസലിന്‍റെ വിലയും അനുദിനം വര്‍ധിക്കുന്നത്.
ഇതോടെ വാഹനങ്ങള്‍ വിറ്റ് ടാക്‌സി തൊഴിലാളികള്‍ മറ്റ് മേഖലകള്‍ തേടുകയാണ്. ഇന്ധനവില വര്‍ധനവിനെതിരേ വലിയ പ്രതിഷേധമാണ് ഇടുക്കിയുൾപ്പടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്.