കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധത്തിന് സന്നദ്ധ സംഘടന വഴി ഇടുക്കിക്ക് സഹായം - കൊവിഡ്

ഏരീസ് ഗ്രൂപ്പും ദുബായ് ഇന്‍കാസ് ഗ്രൂപ്പിന്‍റെ ഇടുക്കി യൂണിറ്റിന്‍റെയും സംയുക്ത സഹകരണത്തോടെയാണ് സഹായം

Idukki Assistance through NGOs  കൊവിഡ് പ്രതിരോധത്തിന് സന്നദ്ധ സംഘടന വഴി ഇടുക്കിക്ക സഹായം  കൊവിഡ്  Idukki Assistance
കൊവിഡ്

By

Published : Apr 9, 2020, 10:13 PM IST

ഇടുക്കി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടന വഴി ഇടുക്കി ജില്ലയ്ക്ക് സഹായം. ഏരീസ് ഗ്രൂപ്പും ദുബായ് ഇന്‍കാസ് ഗ്രൂപ്പിന്‍റെ ഇടുക്കി യൂണിറ്റിന്‍റെയും സംയുക്ത സഹകരണത്തോടെയാണ് സഹായം. 10 ലക്ഷം രൂപയുടെ സാമഗ്രികളാണ് ഇവർ കൈമാറിയത്. സിനിമാ സംവിധായകന്‍ സോഹന്‍ റോയി ചെയര്‍മാനായിട്ടുള്ള ഏരീസ് ഗ്രൂപ്പും, ദുബായ് ഇന്‍കാസ് ഗ്രൂപ്പും സംയുക്തമായാണ് സഹായം നൽകിയത്. പത്തുലക്ഷം രൂപയുടെ സാമഗ്രഹികൾ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ജില്ലാ കലക്ടര്‍ എച്ച് ദിനേശന് കൈമാറി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സഹായം കൈത്താങ്ങാകും. 7.5 ലക്ഷം രൂപയുടെ പോര്‍ട്ടബിള്‍ വെന്‍റിലേഷന്‍ യൂണിറ്റും, അമ്പതിനായിരം രൂപയുടെ മാസ്‌കും, ജില്ലയിലെ 55 കമ്മ്യൂണിറ്റി കിച്ചണിലേക്ക് രണ്ടു ലക്ഷം രൂപയുടെ ഭക്ഷ്യ വസ്തുക്കളുമാണ് ഇവര്‍ എംപി വഴി ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.

ABOUT THE AUTHOR

...view details