ഇടുക്കി:സംസ്ഥാന ഡാം അതോറിറ്റി സുരക്ഷാ ചെയര്‍മാന്‍ ജസ്റ്റിസ് സി.എൻ. രാമചന്ദ്രന്‍ നായര്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ പരിശോധന നടത്തി. കാലവര്‍ഷത്തോടനുബന്ധിച്ച് അണക്കെട്ടുകളുടെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായാണ് ചെയര്‍മാന്‍ ഇടുക്കിയില്‍ എത്തിയത്.
കാലവര്‍ഷത്തില്‍ അണക്കെട്ടുകളിലെ ജലവിതാനം ഉയരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ തീരുമാനിക്കുന്നതിന് വേണ്ടിയാണ് ചെയര്‍മാനും സംഘവും സന്ദര്‍ശനം നടത്തിയത്. വര്‍ഷകാലത്ത് ജലം ഉയരുന്ന സാഹചര്യം മുന്നില്‍ കണ്ട് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സുരക്ഷാ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.