ഇടുക്കി:കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത് അടിമാലി. അവശ്യ സര്‍വീസുകള്‍ മാത്രമാണ് അടിമാലിയില്‍ അനുവദിച്ചിട്ടുള്ളത്. അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാം അടഞ്ഞുകിടക്കുകയാണ്. അടിമാലിയുടെ സമീപമേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആളുകള്‍ കൂടുതലായി അടിമാലി ടൗണിലേക്കെത്താന്‍ തുടങ്ങിയ സാഹചര്യത്തിലായിരുന്നു ടൗണ്‍ അടച്ചിടാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അടിമാലിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ പഞ്ചായത്തിന്‍റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ തീരുമാനമെടുത്തത്. നിയന്ത്രണങ്ങളോട് ആളുകള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വിരലിലെണ്ണാവുന്ന സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷയും ടാക്‌സികളുമാണ് നിരത്തിലിറങ്ങിയത്. ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് ജനങ്ങള്‍ തുടര്‍ന്നും സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ രാജീവ് അഭ്യര്‍ഥിച്ചു.
കൊവിഡ് പ്രതിരോധത്തിനായി അടിമാലിയില്‍ ലോക്ക് ഡൗണ്‍ - idukki adimali
പത്ത് വയസില്‍ താഴെ പ്രായമുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും പഞ്ചായത്ത് നിര്‍ദേശിച്ചു

ചുരുക്കം ചില കെഎസ്ആര്‍ടിസി ബസുകള്‍ അടിമാലിയില്‍ നിന്നും സര്‍വീസ് നടത്തി. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം. ഹോട്ടലുകള്‍ രാവിലെ 7 മുതല്‍ 9 വരെയും തട്ടുകടകള്‍ക്ക് വൈകിട്ട് നാല് മുതല്‍ 9 വരെയും പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ നിന്നും ബേക്കറികളിലും നിന്നും തട്ടുകടകളില്‍ നിന്നും പാഴ്‌സല്‍ മാത്രമെ അനുവദിക്കു. പത്ത് വയസില്‍ താഴെ പ്രായമുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും പഞ്ചായത്ത് നിര്‍ദേശിച്ചു. 31 വരെയാണ് പഞ്ചായത്ത് അധികൃതര്‍ ടൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.