കേരളം

kerala

ETV Bharat / state

ബൈക്കിടിച്ച് കാല്‍നടയാത്രിക മരിച്ചു - നെടുങ്കണ്ടം വാർത്തകൾ

അപകടത്തില്‍ കൈലാസപ്പാറ പള്ളിക്കാട് എസ്റ്റേറ്റ് തൊഴിലാളിയായ രാസാത്തിയാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.

ഇടുക്കി വാഹനാപകടം  തോട്ടം തൊഴിലാളി മരിച്ചു  idukki accident  നെടുങ്കണ്ടം വാർത്തകൾ  idukki new
idukki accident death

By

Published : Aug 28, 2020, 8:10 PM IST

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം ബൈക്ക് ഇടിച്ച് കാല്‍നടയാത്രിക മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളിയായ രാസാത്തിയാണ് മരിച്ചത്.

നെടുങ്കണ്ടം കരടി വളവിന് സമീപത്ത് വച്ച് വെള്ളിയാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. തോട്ടത്തിലേക്ക് പൊകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ബൈക്കിടിച്ചത്. കാല്‍നാടയാത്രികരെ ഇടിച്ച ബൈക്ക് റോഡിന് സമീപത്തെ കുഴിയിലേക്ക് പതിച്ചു. കൂടെയുണ്ടായിരുന്ന രാമത്തായി, ബൈക്ക് ഓടിച്ചിരുന്ന കാർത്തികേയൻ എന്നിവരെ പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details