ഇടുക്കി : രാമക്കൽമേട്ടിലെ ആമപ്പാറയ്ക്ക് സമീപത്തെ വ്യൂപോയിന്‍റ് ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ഇവിടെ നിന്നാൽ രാമക്കല്ലിന്‍റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനൊപ്പം തമിഴ്‌നാടന്‍ കാഴ്‌ചയും കാറ്റും നുകരാം.
ഈയടുത്ത നാളുവരെ ഓഫ് റോഡ് ജീപ്പ് സവാരിക്കാർ മാത്രമായിരുന്നു ഇവിടേക്ക് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ കാൽനടയായും സഞ്ചാരികൾ എത്തുന്നുണ്ട്.
കാൽനടയായി 15 മിനിട്ടോളം കുന്ന് കയറിയാൽ ഈ വ്യൂപോയിന്‍റിലേക്ക് എത്താൻ സാധിക്കും. ഇവിടെ നിന്ന് നോക്കിയാൽ തമിഴ്‌നാട്ടിലെ ചുവന്ന മണ്ണും, പച്ചപ്പും, കൃഷിയിടങ്ങളും, കുന്നുകളും ഒരു പെയിന്‍റിങ് കാണുന്ന പ്രതീതിയിൽ ആസ്വദിക്കാനാകും.