മറക്കാനാവില്ല ആ കുഞ്ഞിനെ; ഓര്‍മ പങ്കുവെച്ച് അധ്യാപകര്‍ - തൊടുപുഴ
തൊടുപുഴയില്‍ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കുരുന്നിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അധ്യാപകരുടെ കണ്ണ് നിറയുന്നു...
തൊടുപുഴ: മര്‍ദ്ദനമേറ്റ് മരിച്ച ഏഴു വയസുകാരന്‍ അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയപ്പെട്ടവനായിരുന്നു. ആ കുഞ്ഞിനെ പറ്റി പറയുമ്പോള്‍ അധ്യാപകരുടെ വാക്കുകള്‍ ഇടറുന്നു. മര്‍ദ്ദനമേറ്റ് ആ കുട്ടി ആശുപത്രിയിലായ നാള്‍ മുതല്‍ ഭക്ഷണം പോലും കഴിക്കാനാവാതെ ദുഃഖം കടിച്ചമര്‍ത്തുകയാണ് അധ്യാപകര്‍. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനത്തിലും ഒരുപോലെ മിടുക്കന്‍. അവനെ ദ്രോഹിച്ചവനെ ഒരു കാരണവശാലും വെറുതെ വിടരുതെന്ന് സ്കൂളിലെ പ്രഥമധ്യാപകന്‍ പറയുന്നു.
കുട്ടി വീട്ടില്‍ നിന്നും സ്കൂളിലെത്തിയാല്‍ മിക്ക ദിവസങ്ങളിലും സ്കൂളില്‍ അരുണ്‍ കുട്ടിക്ക് കേക്കുമായി എത്തുമായിരുന്നു. അന്നൊക്കെ ഇത് എന്തിനാ ഇയാള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് അധ്യാപകര്‍ സംശയിച്ചിരുന്നു. ഇപ്പോഴാണത് മനസിലായത്, പീഢന വിവരം പുറത്ത് പറയാതിരിക്കാനാവും. പ്രഥമാധ്യപകന്‍ പറയുന്നു.