ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ യാത്ര തിരിച്ചു. 65 ഉദ്യോഗസ്ഥരെയാണ് ഇത്തവണ ഇടമലക്കുടിയില്‍ നിയമിച്ചിരിക്കുന്നത്. എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള മേഖലയാണ് ഇടമലക്കുടി. ഇടമലക്കുടിയിലേക്ക് ഇത്തവണ പോളിങ് ഡ്യൂട്ടിക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ച ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്; ഇടമലക്കുടിയിലേക്ക് പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ യാത്ര തിരിച്ചു - idukki election
65 ഉദ്യോഗസ്ഥരെയാണ് ഇത്തവണ ഇടമലക്കുടിയില്‍ നിയമിച്ചിരിക്കുന്നത്
ഇടമലക്കുടി തെരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ യാത്ര തിരിച്ചു
ഒരു ദിവസം കുടിയിൽ തങ്ങിയതിനുശേഷം നാളെ വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങും. ഉദ്യോഗസ്ഥർക്ക് കുടിയിൽ എത്തുന്നതിനായി വാഹന സൗകര്യം ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം അന്നുതന്നെ ഉദ്യോഗസ്ഥർ തിരികെ മടങ്ങുന്നതിനാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. കടുത്ത പോരാട്ടം നടക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് ഇടമലക്കുടി.
Last Updated : Dec 7, 2020, 7:48 PM IST