ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും രോഗത്തിനെതിരായ പോരാട്ടത്തിൽ മാതൃകയാവുകയാണ് ഇടമലക്കുടി. കൊവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിക്കാത്ത പഞ്ചായത്താണിത്. സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയില്‍ 2000ത്തിനുമേല്‍ ആളുകളാണ് താമസിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഇടമലക്കുടി പഞ്ചായത്തിലെ രണ്ടായിരത്തോളം പേർ കൊവിഡിനെ അകറ്റി നിർത്തുകയാണ്. കൃത്യമായ ക്വാറൻ്റൈനിലൂടെയാണ് ഇവർ അസുഖത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നത്.
Read more: കേൾവിയില്ലാത്തവരുടെ ലോകത്ത് 'ശ്രുതിതരംഗം': ഡോ.മുരളീധരൻ നമ്പൂതിരി വിരമിച്ചു
വനംവകുപ്പിൻ്റെ അനുവാദമില്ലാതെ ഇടമലക്കുടിയിലേക്ക് നിലവില്‍ പ്രവേശനം സാധ്യമല്ല. സർക്കാർ ഉദ്യോഗസ്ഥരായാൽപോലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. റേഷൻ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്ചയിലൊരിക്കൽ നാട്ടുകാർ ജീപ്പ് വിളിച്ച് പോയി വാങ്ങി വരാണ് പതിവ്. എന്നാൽ കൊവിഡ് കാലത്ത് ഈ പതിവ് വേണ്ടെന്ന് നാട്ടുകൂട്ടം തീരുമാനിച്ചു. പകരം ഒരാൾ പോയി അവശ്യ സാധനങ്ങൾ വാങ്ങും. വാങ്ങിവരുന്നയാൾ രണ്ടാഴ്ചത്തെ നിരീക്ഷണത്തിൽ പോകുകയും ചെയ്യുമെന്ന് സബ് കലക്‌ടർ പ്രേം കൃഷ്ണൻ പറയുന്നു.
കൊവിഡിനെ പടിക്ക് പുറത്ത് നിര്‍ത്തി ഇടമലക്കുടി; മികവാര്‍ന്ന മാതൃക ജില്ല ഭരണകൂടവുമായി ആലോചിച്ച് ഇടമലക്കുടിയില്‍ വാക്സിന്‍ വിതരണം സാധ്യമാക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. പുറം ലോകവുമായി ഇടമലക്കുടി നിവാസികള്‍ക്ക് കാര്യമായ സമ്പര്‍ക്കമില്ല. പഞ്ചായത്തിൻ്റെയും ഊരു മൂപ്പന്‍മാരുടെയും നേതൃത്വത്തില്‍ ഇടമലക്കുടിയിലേക്കുള്ള വഴികളില്‍ ജാഗ്രതയോടെയുള്ള നിരീക്ഷണവുമുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇടമലക്കുടിക്കാരുടെ വിജയ മാതൃക ഏവര്‍ക്കും പാഠമാണ്.