ഇടുക്കി: ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കർഷകർക്കായി ഫീൽഡ് ഡേ സംഘടിപ്പിച്ചു. പോഷക പരിപാലനത്തിലൂടെ മണ്ണിന്‍റെ അമ്ലത്വം ശരിയായ തോതിൽ നിലനിർത്തി കാർഷിക വരുമാനം ഇരട്ടിയാകുകയെന്ന ആശയം കര്‍ഷകരിലേക്ക് എത്തിക്കാന്‍ വേണ്ടിയായിരുന്നു ഫീൽഡ് ഡേ സംഘടിപ്പിച്ചത്.
ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രം ഫീൽഡ് ഡേ സംഘടിപ്പിച്ചു
മണ്ണിന്‍റെ അമ്ലത്വം ശരിയായ തോതിൽ നിലനിർത്തി കാർഷിക വരുമാനം ഇരട്ടിയാകുകയെന്ന ആശയം കര്‍ഷകരിലേക്ക് എത്തിക്കാന്‍ വേണ്ടിയായിരുന്നു ഫീൽഡ് ഡേ സംഘടിപ്പിച്ചത്
ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രം ഫീൽഡ് ഡേ സംഘടിപ്പിച്ചു
കൃഷി വിജ്ഞാൻ കേന്ദ്രത്തിന്‍റെ കീഴില്‍ നടത്തിയ മണ്ണ് പരിശോധനയെ തുടര്‍ന്ന് ശാസ്ത്രീയമായ പോഷക പരിപാലനത്തിലൂടെ മണ്ണിന്‍റെ അമ്ലത്വം കുറയുന്നതായും നെല്ലിന്‍റെ രോഗപ്രതിരോധശേഷി കൂടിയതായും കണ്ടെത്തിയിരുന്നു. ശാസ്‌ത്രഞരായ മഞ്ജു ജിൻസി വർഗീസിന്‍റെയും എ.ആഷിബയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്‍റെ ഗവേഷണ ആസ്ഥാനമായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കൃഷി വിജ്ഞാൻ കേന്ദ്രം.