ഇടുക്കി :ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കാല്‍വഴുതി വീണ് മുങ്ങിമരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു. ഹെെദരാബാദ് കോതപ്പേട്ട് സ്വദേശിയായ സന്ദീപാണ് (21) മരിച്ചത്. മുതിരപ്പുഴയാറിന് സമീപം ഇന്ന് വൈകിട്ട് മൂന്നരയ്‌ക്കാണ് സംഭവം.
സന്ദീപ് ഉള്‍പ്പടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. അടിയൊഴുക്ക് കൂടുതലായതിനാല്‍ ഇയാള്‍ വെള്ളച്ചാട്ടത്തില്‍ വീണയുടനെ മുങ്ങിത്താഴ്‌ന്നു. നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്‍റേയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.