കേരളം

kerala

ETV Bharat / state

ഹൈബ്രിഡ് പച്ചക്കറി തൈ ഉൽപാദനത്തിൽ നേട്ടം കൊയ്‌ത് പുരുഷോത്തമന്‍ - ഇടുക്കി

ജൈവ കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ കഴിഞ്ഞതിനൊപ്പം മികച്ച വരുമാനവും കണ്ടെത്താൻ കഴിയുന്നുണ്ടെന്ന് പുരുഷോത്തമന്‍.

hybrid vegetable farming  ഹൈബ്രിഡ് പച്ചക്കറി തൈ ഉൽപാദനം  idukki  ഇടുക്കി  കൃഷിവകുപ്പ് നെടുങ്കണ്ടം
ഹൈബ്രിഡ് പച്ചക്കറി തൈ ഉൽപാദനത്തിൽ നേട്ടം കൊയ്‌ത് പുരുഷോത്തമന്‍

By

Published : Dec 20, 2019, 5:03 AM IST

ഇടുക്കി: ഹൈബ്രിഡ് പച്ചക്കറി തൈകള്‍ ഉല്‍പ്പാദിപ്പിച്ച് കുറഞ്ഞ ചിലവില്‍ വിതരണം ചെയ്യുന്ന ജൈവ പച്ചക്കറി കൃഷി വ്യാപന പദ്ധതിയില്‍ പങ്കാളിയാവുകയാണ് രാജകുമാരി ഇടമറ്റം മധുരപ്ലാക്കല്‍ പുരുഷോത്തമന്‍ എന്ന കര്‍ഷകന്‍. ഇടുക്കി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പച്ചക്കറി തൈകള്‍ ഇദ്ദേഹം എത്തിച്ച് നല്‍കുന്നുണ്ട്. ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടത്തിവരുന്നത്.

ഹൈബ്രിഡ് പച്ചക്കറി തൈ ഉൽപാദനത്തിൽ നേട്ടം കൊയ്‌ത് പുരുഷോത്തമന്‍

കൃഷിവകുപ്പ് നെടുങ്കണ്ടം ബ്ലോക്കിന്‍റെ സഹകരണത്തോടെയാണ് പുരുഷോത്തമന്‍ നഴ്‌സറി ആരംഭിച്ചത്. ആദ്യം ഒരു പോളി ഹൗസില്‍ തൈ ഉല്‍പ്പാദനം ആരംഭിക്കുകയും പിന്നീട് ആവശ്യക്കാര്‍ ഏറിയതോടെ നാല് പോളീ ഹൗസുകള്‍ കൂടി നിര്‍മിക്കുകയും ചെയ്‌തു. നിലവില്‍ ഒരേ സമയം അഞ്ചുലക്ഷത്തോളം തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. പഞ്ചായത്ത് വഴിയും കൃഷി വകുപ്പ് മുഖേനയും ജില്ലയില്‍ തൈകള്‍ എത്തിച്ച് നല്‍കുന്നത് പുരഷോത്തമനാണ്.

പച്ചമുളക് മുതല്‍ മികച്ചയിനം കുരുമുളക് ചെടികളും ഫലവൃക്ഷ തൈകളും ഇദ്ദേഹം നഴ്‌സറിയില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് എത്തിച്ച് നല്‍കുന്നുണ്ട്. ജൈവ കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ കഴിഞ്ഞതിനൊപ്പം മികച്ച വരുമാനവും ഇതിലൂടെ കണ്ടെത്തുവാന്‍ കഴിയുന്നുണ്ടെന്നും പുരുഷോത്തമന്‍ പറയുന്നു.

ABOUT THE AUTHOR

...view details