ഇടുക്കി: മുത്തലാഖ് നിരോധന നിയമ പ്രകാരം അനുകൂല വിധി നേടി ഭര്‍ത്തൃവീട്ടിൽ കഴിയുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ആക്രമണം. മാരകമായി പരിക്കേറ്റ കൊന്നത്തടി സ്വദേശി ഖദീജയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് പരീത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഖദീജയെ ഇരുമ്പ് വടികൊണ്ട് പരീത് ക്രൂരമായി ആക്രമിച്ചത്. തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനെതിരെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മുത്തലാഖ് നിരോധന നിയമപ്രകാരം ഖദീജ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്. തുടര്‍ന്ന് ഇരുവര്‍ക്കും അവകാശപ്പെട്ട വീട്ടിൽ താമസിക്കാന്‍ കോടതി അനുവദിച്ചു.