ഇടുക്കി സന്യാസിയോടയിൽ മലമുകളിൽ നിന്ന് കൂറ്റൻ പാറ അടർന്ന് വീണു - പാറ ഇടിഞ്ഞതോടുകൂടി നാട്ടുകാർ ഭീതിയില്‍
നെടുങ്കണ്ടം സന്യാസിയോടയിൽ ചെങ്കുത്തായ മലമുകളിൽ സ്ഥിതി ചെയ്‌തിരുന്ന മൂന്നോളം പാറകളിൽ രണ്ടെണ്ണം താഴേക്ക് പതിച്ചു
ഇടുക്കി സന്യാസിയോടയിൽ മലമുകളിൽ നിന്ന് കൂറ്റൻ പാറ അടർന്ന് വീണു
ഇടുക്കി: നെടുങ്കണ്ടം സന്യാസിയോടയിൽ മലമുകളിൽ നിന്നും കൂറ്റൻ പാറ അടർന്ന് വീണു. ചെങ്കുത്തായ മലമുകളിൽ സ്ഥിതി ചെയ്‌തിരുന്ന മൂന്നോളം പാറകളിൽ രണ്ടെണ്ണമാണ് താഴേക്ക് പതിച്ചത്. 20 അടിയിലധികം വലിപ്പമുള്ള പാറക്കഷണങ്ങൾ എപ്പോൾ വേണമെങ്കിലും താഴെ മലഞ്ചെരുവിലേക്ക് ഉരുണ്ടിറങ്ങാവുന്ന അവസ്ഥയിലാണിപ്പോള്‍.