ഇടുക്കി: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്‌ടം. ഇന്ന് 4 വീടുകള്‍ പൂര്‍ണമായും 86 വീടുകള്‍ ഭാഗികമായും നശിച്ചതായാണ് കണക്കുകള്‍. ഇന്നലെ ഉടുമ്പന്‍ചോല താലൂക്കില്‍ 2 വീടുകള്‍ പൂര്‍ണമായും 23 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ദേവികുളം താലൂക്കില്‍ 14 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്‌ടമുണ്ടായി. പീരുമേട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 42 വീടുകള്‍ ഭാഗിമായും നശിച്ചു. തൊടുപുഴ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും ഏഴ് വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി.
Also Read:കൊവിഡ് രോഗികൾക്ക് പച്ചക്കറി കിറ്റ്; മാതൃകയായി സഹകരണ ബാങ്ക്