കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ നിരീക്ഷണത്തിലായിരുന്നവര്‍ കൂട്ടത്തോടെ പരിശോധനയ്ക്ക് ; പിരിച്ചുവിട്ട് പൊലീസ് - ഇടുക്കി നെടുങ്കണ്ടം കൊവിഡ് പരിശോധന

നിരീക്ഷണത്തിൽ കഴിഞ്ഞവർ ആർടിപിസിആർ പരിശോധന നടത്തണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശം പാലിക്കാതെയാണ് ആളുകള്‍ കൂട്ടമായി നെടുങ്കണ്ടത്തേയ്ക്ക് ആന്‍റിജന്‍ ടെസ്റ്റിനായി എത്തിയത്.

idukki nedumkandam news  idukki nedumkandam covid  udumbanchola containment zone  ഇടുക്കി നെടുങ്കണ്ടം വാർത്ത  ഇടുക്കി നെടുങ്കണ്ടം കൊവിഡ് പരിശോധന  ഉടുമ്പൻചോല കണ്ടൈൻമെന്‍റ് സോൺ
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞവർ കൂട്ടത്തോടെ പരിശോധനക്കെത്തി; പിരിച്ചുവിട്ട് പൊലീസ്

By

Published : Jun 1, 2021, 6:10 PM IST

ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ലാബിൽ കൊവിഡ് ആന്‍റിജൻ പരിശോധന നടത്താൻ നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ തിരക്ക്. അഞ്ഞൂറോളം പേരാണ് ഇവിടെ കൂടിയത്. കൊവിഡ് ഗുരുതരമായേക്കാവുന്ന മറ്റ് രോഗങ്ങളുളളവരും പ്രായം കൂടിയവരുമെല്ലാം ഒത്തുകൂടിയവരില്‍പ്പെടും. ഇതോടെ പൊലീസെത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും ആളുകള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസിന്‍റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ആളുകള്‍ പിരിഞ്ഞുപോയത്. കണ്ടൈയ്ൻമെന്‍റ് സോണായി തുടരുന്ന നെടുങ്കണ്ടം ടൗണിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ലാബിലാണ് ആള്‍ക്കൂട്ടമുണ്ടായത്.

Also Read:കാറ്റിലും മഴയിലും വാഴകൾ നിലംപൊത്തി, വലഞ്ഞ് കർഷകർ

ആളുകളെത്തിയത് ഉടുമ്പൻചോലയിലെ വിവിധ ക്ലസ്റ്ററുകളിൽ നിന്ന്

കൊവിഡ് വ്യാപനം അതിരൂക്ഷമായ ഉടുമ്പൻചോല പഞ്ചായത്തിലെ വിവിധ ക്ലസ്റ്ററുകളിൽ നിന്ന് എത്തിയവരാണ് തടിച്ചുകൂടിയത്. മേട്ടകിൽ, പാറത്തോട്, സിംഗ്കണ്ടം തുടങ്ങിയ മേഖലകളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പൂർണമായും കണ്ടൈയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. രാവിലെ 11 മണിയോടെയാണ് 70 ഓളം വരുന്ന വാഹനങ്ങളിൽ ആളുകളെത്തിയത്. സമീപവാസികൾ പ്രശ്‌നമുണ്ടാക്കിയതോടെയാണ് പൊലീസ് സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ നടപടി സ്വീകരിച്ചത്.

വിഷയത്തിൽ പഞ്ചായത്തംഗം മാധ്യമങ്ങളോട്

Also Read:പതിനാലാം തവണ, മൂന്നാറില്‍ പലചരക്ക് കട തകർത്ത് കാട്ടാന

ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം ലംഘിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍

കൊവിഡ് ബാധിതരായി നിരീക്ഷണത്തിൽ വീടുകളിൽ കഴിഞ്ഞവർ ഉൾപ്പെടെയുള്ളവരാണ് ഇന്ന് ടെസ്റ്റിന് എത്തിയതെന്ന് പൊലീസ് അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ നിർദേശം പാലിക്കാതെയാണ് നെടുങ്കണ്ടത്തേയ്ക്ക് കൂട്ടമായി ടെസ്റ്റിന് ആളുകൾ പോയതെന്ന് ഉടുമ്പൻചോല പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു. വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയവർക്ക് ആർടിപിസിആർ നടത്താനാണ് നിർദേശിച്ചിരുന്നത്. ഇത് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നടത്തുന്നതിന് പകരം സ്വകാര്യ ലാബിൽ എത്തി ആന്‍റിജൻ പരിശോധന നടത്തുകയായിരുന്നു. ആളുകൾ കൂട്ടമായി ഇറങ്ങിയതിന് പിന്നിൽ തോട്ടം ഉടമകളുടെ പങ്കുണ്ടോയെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. തോട്ടങ്ങളിൽ പണിയെടുക്കണമെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് മുമ്പ് നിർദേശമുണ്ടായിരുന്നു. നിലവിൽ ഉടുമ്പൻചോലയിലെ തോട്ടങ്ങളിൽ പണികൾ മുടങ്ങിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details