ഇടുക്കി: മാട്ടുക്കട്ടയിൽ യുവതിയായ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അയ്യപ്പൻ കോവിൽ മാട്ടുക്കട്ട അറഞ്ഞനാലിൽ അമല്‍ ബാബു (27)വിനെയാണ് പീരുമേട് ഡി.വൈ.എസ്.പി കെ.ലാൽജി, ഉപ്പുതറ സി.ഐ.ആർ. മധു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
മാർച്ച് 28 ന് രാവിലെ ആറ് മണിയോടെയാണ് അമലിന്‍റെ ഭാര്യ ധന്യയെ (21) മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് വീട്ടിൽ നിന്ന് പുറത്തുപോയ ശേഷമായിരുന്നു സംഭവം നാട്ടുകാർ അറിഞ്ഞത്.