ഇടുക്കി: സര്‍ക്കാര്‍ പദ്ധതിയില്‍ വീട് ലഭിക്കാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി രാജാക്കാട് ലയണ്‍സ് ക്ലബ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ 12 വീടുകളുടെ നിര്‍മാണമാണ് ക്ലബിന്‍റെ നേതൃത്വത്തില്‍ മൂന്ന് പഞ്ചായത്തുകളിലായി പുരോഗമിക്കുന്നത്.
നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി രാജാക്കാട് ലയണ്‍സ് ക്ലബ് - രാജാക്കാട് ലയണ്‍സ് ക്ലബ്
12 വീടുകളുടെ നിര്‍മാണമാണ് ലയണ്‍സ് ക്ലബിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്
നിര്‍ധന കുടുംബങ്ങള്‍ വീട് വെച്ച് നല്‍കി രാജാക്കാട് ലയണ്‍സ് ക്ലബ്
സംസ്ഥാന സര്‍ക്കാരിന്‍റെ ഭവന പദ്ധതിയായ ലൈഫ് മിഷനില്‍ നിന്നും പുറത്തായവരെയും വികലാംഗരും രോഗികളുമായ നിര്‍ധന കുടുംബങ്ങളെയും കണ്ടെത്തിയാണ് വീടുകൾ നിർമിച്ച് നൽകുന്നത്. ക്ലബ് പ്രസിഡന്‍റ് ബേബി മാത്യു, സെക്രട്ടറി ജെയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ലബ് അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുപോകുന്നത്. രാജാക്കാട്, സേനാപതി, ബൈസണ്‍വാലി തുടങ്ങിയ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.