കേരളം

kerala

ETV Bharat / state

കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി വീട് നിര്‍മിച്ച് നല്‍കി - care home project news

സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതി പ്രയോജനപ്പെടുത്തി ചെറുതോണി പാറെപ്പറമ്പില്‍ സജീവന് നിര്‍മിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ ദാന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു

കെയര്‍ ഹോം പദ്ധതി വാര്‍ത്ത  വീട് നിര്‍മിച്ച് നല്‍കി വാര്‍ത്ത  care home project news  building house news
കെയര്‍ ഹോം പദ്ധതി

By

Published : Nov 6, 2020, 2:11 AM IST

Updated : Nov 6, 2020, 4:08 AM IST

ഇടുക്കി: സഹകരണ മേഖല ജനങ്ങള്‍ക്ക് നല്‍കുന്നത് മികച്ച പിന്തുണയാണെന്നും ജനപക്ഷത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയില്‍ ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്‍റെ മേല്‍ നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ചെറുതോണി പാറെപ്പറമ്പില്‍ സജീവന്‍റെ വീടിന്‍റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതി പ്രയോജനപ്പെടുത്തിയാണ് പാറെപ്പറമ്പില്‍ സജീവന് വീട് നിര്‍മിച്ച് നല്‍കിയത്.
2018 ലെ മഴക്കെടുതിയില്‍ വീട് തകര്‍ന്നതിന് ശേഷം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒറ്റമുറിയിലാണ് സജീവനും രോഗിയായ ഭാര്യയും പത്തിലും ഏഴിലും പഠിക്കുന്ന പെണ്‍മക്കളും ആറുവയസുകാരന്‍ മകനും കഴിഞ്ഞിരുന്നത്. ഇതുസംബന്ധിച്ച പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ട മന്ത്രി കുടുംബത്തെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വീട് നിര്‍മിച്ച് നല്‍കിയത്.
Last Updated : Nov 6, 2020, 4:08 AM IST

ABOUT THE AUTHOR

...view details