ഇടുക്കി: കൊവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ താമസിച്ച മൂന്നാറിലെ ടീ കൗണ്ടി റിസോർട് മാനേജർ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹോട്ടില്‍ താമസിച്ച കൊവിഡ്19 സ്ഥിരീകരിച്ച ബ്രട്ടിഷ് പൗരനെ രക്ഷപെടാൻ സഹായിച്ചെന്ന കേസിലാണ് അറസ്റ്റ്. ബ്രിട്ടീഷ് പൗരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
മൂന്നാറിലെ ടീ കൗണ്ടി ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍ - മൂന്നാറിലെ ടീ കൗണ്ടി ഹോട്ടല്‍
ന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ഇയാള്‍ ഏജന്‍റിന്‍റെ സഹായത്തോടെ നെടുമ്പാശ്ശേരി വിമാത്താവളത്തില്‍ എത്തുകയായിരുന്നു. ഇവിടെ വച്ച് ഇയാള്‍ ഉള്‍പ്പെടുന്ന 19 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് എസൈാലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
മാര്‍ച്ച് മൂന്നിനായിരുന്നു ബ്രിട്ടീഷ് പൗരൻ അടങ്ങിയ സംഘം മൂന്നാറില്‍ എത്തിയത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ അധികൃതര്‍ ഇയാളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഇയാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗമുണ്ടെന്ന് തെളിഞ്ഞത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ഇയാള്‍ ഏജന്‍റിന്‍റെ സഹായത്തോടെ നെടുമ്പാശ്ശേരി വിമാത്താവളത്തില്‍ എത്തുകയായിരുന്നു. ഇവിടെ വച്ച് ഇയാള്‍ ഉള്‍പ്പെടുന്ന 19 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് എസൈാലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
പീന്നീട് നടന്ന അന്വേഷണത്തില്‍ വിദേശിക്ക് ഇന്ത്യ വിടാൻ ഹോട്ടല്‍ അധികൃതര്‍ സഹായം നല്‍കിയതായി തെളിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. കെടിഡിസിയുടെ ഉടമസ്ഥതയിലുള്ളതാണ് മൂന്നാറിലെ ടീ കൗണ്ടി റിസോർട്ട്.