ഇടുക്കി: പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി ഹോർട്ടികോർപ്പ്. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വാഴക്കുളത്തെ കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് പൈനാപ്പിൾ സംഭരണം ആരംഭിച്ചു. സർക്കാർ പ്രഖ്യാപിച്ച തറവില നിരക്കിലാണ് ഹോർട്ടികോർപ്പ് പൈനാപ്പിൾ സംഭരിക്കുന്നത്. ഇടിവി വാർത്തയെ തുടർന്നാണ് നടപടി . പൈനാപ്പിൾ കർഷകരുടെ ദുരിതം കഴിഞ്ഞ ദിവസം ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് പൈനാപ്പിള്‍ വില്‍ക്കാനാകാതെ പ്രതിസന്ധിയിലായിരുന്നു കര്‍ഷകര്‍. 12000 ടണ്‍ ദിവസേന കയറ്റി അയച്ചിരുന്ന വാഴക്കുളത്തെ വിപണിയില്‍ നിന്ന് വെറും 30-40 ടണ്‍ മാത്രമാണ് ഇപ്പോള്‍ പോകുന്നത്. 40 രൂപ വിപണി വില ഉണ്ടായിരുന്ന പൈനാപ്പിളിന് ഇപ്പോൾ ലഭിക്കുന്നത് പത്തിൽ താഴെ മാത്രമാണ്. ഉത്തരേന്ത്യന്‍ വിപണിയില്‍ പൈനാപ്പിളിന് വന്‍ ഡിമാന്‍റുണ്ടെങ്കിലും ലോക്ക് ഡൗണില്‍ വിപണിയുടെ ചലനം നിലച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ലോൺ എടുത്ത് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലായ വാർത്ത വന്നതോടെയാണ് ഹോർട്ടികോർപിന്‍റെ നേതൃത്വത്തിൽ പൈനാപ്പിൾ സംഭരിക്കാൻ ആരംഭിച്ചത്.