ഇടുക്കി: തേനീച്ചയുടെ ആക്രമണത്തിൽ കാൽനടയാത്രികനായ വൃദ്ധൻ മരിച്ചു. രാജകുമാരി എ.സി.കോളനി സ്വദേശി പുതുപ്പറമ്പിൽ ചെല്ലാണ്ടി(58)യാണ് മരിച്ചത്. രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വനം വകുപ്പിനും തോട്ടം ഉടമക്കുമെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി.
തേനീച്ചയുടെ കുത്തേറ്റ് വൃദ്ധൻ മരിച്ചു - തേനീച്ചക്കൂട്ടം
വനം വകുപ്പിനും തോട്ടം ഉടമക്കുമെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ
ഇന്നലെ വൈകിട്ട് ആറരയോടെ രാജകുമാരി എസ്റ്റേറ്റിൽ വെച്ചായിരുന്നു ചെല്ലാണ്ടിക്ക് തേനീച്ച കുത്തേറ്റത്. രാവിലെ തോട്ടത്തിലെത്തിയ ഉടമയാണ് ഇയാൾ കുത്തേറ്റു മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെയും രാജാക്കാട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. രാജകുമാരി എസ്റ്റേറ്റിലെ മരത്തിൽ ഇരുപതിലധികം തേനീച്ചകളുടെ കൂട്ടമാണുള്ളത്. വൈകിട്ട് വീശിയ കാറ്റിൽ മരച്ചില്ല വീണതിനെ തുടർന്ന് തേനീച്ചക്കൂട്ടം ഇളകിയതാണ് ചെല്ലാണ്ടിക്ക് കുത്തേൽക്കാൻ കാരണം.
തേനീച്ച ആക്രമണത്തെ ഭയന്ന് തോട്ടം തൊഴിലാളികളും പ്രദേശവാസികളും വനം വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.