ഇടുക്കി : ഭവന രഹിതര്‍ക്ക്, അടച്ചുറപ്പുള്ള വീടൊരുക്കുന്നതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ ഉണ്ട്. എന്നാല്‍ അര്‍ഹരായവരില്‍ പലരും പദ്ധതിയ്ക്ക് പുറത്തുനില്‍ക്കുന്നതിന്‍റെ ഉദാഹരണമാണ് ഇടുക്കി ഉപ്പുതറയിലെ പുത്തന്‍വീട്ടില്‍ നല്ല തമ്പിയുടെയും കുടുംബത്തിന്‍റെയും ജീവിതം (Homeless man Nallathambi Idukki Upputhara). പ്ലാസ്റ്റിക് ചാക്കുകള്‍ മറച്ച കൂരയില്‍ ഇരുന്ന് ഇവര്‍ നല്ലൊരു വീടെന്ന സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.
ഉപ്പുതറ കാവേരിമേട്ടില്‍ ഉള്ള പട്ടയമില്ലാത്ത പത്ത് സെന്‍റ് ഭൂമി മാത്രമാണ്, നല്ലതമ്പിയുടെയും കുടുംബത്തിന്‍റെയും ആകെ സ്വത്ത് (Idukki homeless Family). ഇവിടെ കാട്ടുകല്ലുകളും കമ്പുകളും ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയ താത്കാലിക കൂരയിലാണ് നല്ലതമ്പിയും ഭാര്യ ഗ്രേസിയും പ്ലസ്‌ടു വിദ്യാര്‍ഥിനിയായ മകളും കഴിയുന്നത്. പുല്ലുമേഞ്ഞ മേല്‍ക്കൂര, വീടിന്‍റെ ചുറ്റും പ്ലാസ്റ്റിക് ചാക്കുകള്‍ കെട്ടി മറച്ചിരിയ്ക്കുന്നു. ദുരിത പൂര്‍ണമാണ് ഇവരുടെ വീടിന്‍റെ അവസ്ഥ.