ഇടുക്കി: ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ കേസിൽ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഹോം സ്റ്റേ നടത്തിപ്പുകാരൻ കുഞ്ഞന്‍ എന്ന് വിളിക്കുന്ന മുതുവാന്‍കുടി സ്വദേശി സിജോ, ഇടപാടുകാരയ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖില്‍, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അടിമാലി കൂമ്പന്‍പാറക്ക് സമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന ഹോം സ്റ്റേയിൽ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. കേസിൽ മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.
ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്ന് പേർ പിടിയിൽ - Home stay prostitution
പരിശോധനാ സമയത്ത് കേന്ദ്രത്തില്‍ നാല് സ്ത്രീകള്‍ ഉണ്ടായിരുന്നതായും തുടര്‍നടപടികള്‍ സ്വീകരിച്ച് ഇവരെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു.
സ്ത്രീകളെ എത്തിച്ച് ആവശ്യക്കാരായ ഇടപാടുകാര്‍ക്ക് നല്‍കിയാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം നടന്നു വന്നിരുന്നത്. പരിശോധനാ സമയത്ത് കേന്ദ്രത്തില്‍ നാല് സ്ത്രീകള്‍ ഉണ്ടായിരുന്നതായും തുടര്‍നടപടികള്‍ സ്വീകരിച്ച് ഇവരെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു. വാടകക്കെടുത്ത കെട്ടിടത്തിലാണ് ഹോം സ്റ്റേ പ്രവർത്തിച്ച് വന്നിരുന്നത്. സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയുള്‍പ്പെടെയുള്ള വാഹനങ്ങളും മൊബൈല്‍ഫോണുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പണമിടപാട് നടത്തിയിരുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി അടിമാലി സിഐ അനില്‍ ജോര്‍ജ്ജ് പറഞ്ഞു.