ഇടുക്കി:നാടൻ തോക്ക്, മലപ്പുറം കത്തി, അമ്പും വില്ലും...സിനിമയിലെ ഡയലോഗ് ആണെന്ന് കരുതിയെങ്കിൽ തെറ്റി. നാടൻ തോക്ക് മുതൽ കരിമരുന്നും വാളും പരിജയും എല്ലാം സംരക്ഷിച്ചിരുന്ന ഒരു സ്ഥലമുണ്ട് ഇടുക്കിയിൽ. രാജഭരണകാലത്ത് ഇത്തരം ആയുധങ്ങൾ സംരക്ഷിച്ചിരുന്ന ആയുധപ്പുരകളാണ് തോട്ടപ്പുര എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. അത്തരത്തിലൊരു തോട്ടപുരയുടെ കഥയാണ് പീരുമേടിന് പറയാനുള്ളത്.
പീരുമേട് താലൂക്കിലെ അമ്മച്ചി കൊട്ടാരവുമായി ബന്ധപ്പെട്ട് രാജഭരകാലത്ത് നിർമ്മിച്ചതാണ് ഈ ആയുധപ്പുര. രാജഭരണകാലത്തെ അനുസ്‌മരിപ്പിക്കുന്ന ഈ നിർമ്മിതി വളരെയധികം പ്രത്യേകത ഉള്ള അപൂർവം കാഴ്‌ചകളിൽ ഒന്നാണ്. സ്വതന്ത്രലബ്‌ധിക്ക് ശേഷം ക്ഷേത്രങ്ങൾ, റോഡുകൾ, പള്ളികൾ, എന്നിവയുടെ നിർമ്മാണത്തിനുള്ള വെടിമരുന്നുകളും ഉപകരണങ്ങളും ഇവിടെയാണ് സൂക്ഷിച്ചു വന്നിരുന്നത്.