ഇടുക്കി:മനം മയക്കുന്ന കാഴ്ചകളൊരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ് ജില്ലാ ആസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹിൽ വ്യൂ പാർക്ക്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മാസങ്ങളോളം അടച്ചിട്ടിരുന്ന വിനോദ സഞ്ചാര മേഖലയിലെ വിലക്ക് നീങ്ങിയതോടെ നിരവധി സന്ദർശകരാണ് ഇവിടേക്ക് എത്തുന്നത്. സഞ്ചാരികളുടെ വരവോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹിൽ വ്യൂ പാർക്ക്, ഇടുക്കി അണക്കെട്ട് തുടങ്ങിയവ വീണ്ടും സജീവമായിരിക്കുകയാണ്.
മനം മയക്കുന്ന കാഴ്‌ചകളൊരുക്കി ഹിൽ വ്യൂ പാർക്ക് - idukki tourism
ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാനെത്തുന്നവരാണ് ഹിൽ വ്യൂ പാർക്കിലേക്കും എത്തുന്നത്.
![മനം മയക്കുന്ന കാഴ്‌ചകളൊരുക്കി ഹിൽ വ്യൂ പാർക്ക് ഇടുക്കി ഇടുക്കി വാർത്തകൾ മനം മയക്കുന്ന കാഴ്‌കളൊരുക്കി ഹിൽ വ്യൂ പാർക്ക് ഹിൽ വ്യൂ പാർക്ക് നോദസഞ്ചാര കേന്ദ്രം സഞ്ചാരികൾ ടൂറിസ കേന്ദ്രങ്ങൾ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ hill view park tourism hill view park idukki idukki news idukki tourism idukki, cheruthoni dams](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9595003-thumbnail-3x2-idukki.jpg)
മനം മയക്കുന്ന കാഴ്‌കളൊരുക്കി ഹിൽ വ്യൂ പാർക്ക്
മനം മയക്കുന്ന കാഴ്‌ചകളൊരുക്കി ഹിൽ വ്യൂ പാർക്ക്
കൊവിഡും ലോക് ഡൗണും കാരണം സ്‌കൂളുകളിൽ പോകാൻ പോലും കഴിയാതെ വീട്ടിനുള്ളിൽ വിഷമിച്ചിരുന്ന കുട്ടികൾക്കും ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിച്ചത് വലിയ ആശ്വാസമായിരിക്കുകയാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാനെത്തുന്നവരാണ് ഹിൽ വ്യൂ പാർക്കിലേക്കും എത്തുന്നത്. നിരവധി റൈഡുകളും ഹിൽ വ്യൂ പാർക്കിൽ ഒരുക്കിയിട്ടുണ്ട് .
Last Updated : Nov 19, 2020, 6:54 PM IST