ഇടുക്കി: നാടോടുമ്പോൾ നടുവേ ഓടണമെന്ന പഴഞ്ചൊല്ല് കാക്കകളും ശീലിച്ചു തുടങ്ങി. ഉണങ്ങിയ ചെറു ശിഖരങ്ങളും, നാരുകളും ഉപയോഗിച്ച് കൂട് ഒരുക്കുന്ന കാക്കകളല്ല ഇന്നുള്ളത്. പുതിയ കാലത്തെ കൂട് നിർമാണം എങ്ങനെയെന്നറിയാൻ ഇടുക്കി ജില്ലയിലെ അടിമാലിയിലെത്തിയാല്‍ മതി.
കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ അടിമാലി തങ്കപ്പൻസ് പെട്രോൾ പമ്പിനു സമീപമായി നിന്നിരുന്ന മരത്തിന്‍റെ ശിഖരങ്ങൾ വെട്ടി മാറ്റുമ്പോഴാണ് കൗതുകമുണർത്തുന്ന കാക്ക കൂട് കണ്ടെത്തിയത്.
ഹൈടെക് കാക്കക്കൂട് കൗതുകമാവുന്നു ഒറ്റ നോട്ടത്തിൽ സാധാരണ കൂടാണെന്ന് തോന്നുമെങ്കിലും വിശദമായ പരിശോധനയിലാണ് ചെറിയ നൂൽകമ്പികൾ, ചെമ്പുകമ്പികൾ, വയറിങ് കേബിളുകൾ എന്നിവ ഉപയോഗിച്ചാണ് ഈ കൂട് നിർമ്മിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയത്.
അഞ്ച് കിലോയോളമാണ് കാക്കക്കൂടിന്‍റെ ഭാരം. പൊതുപ്രവർത്തകൻ കെഎസ് മൊയ്തുവിന്‍റെ കൈവശമുള്ള ഈ ഹൈടെക് കൂടു കാണാൻ നിരവധി ആളുകളാണ് ഇപ്പോൾ എത്തുന്നത്.
also read: പൈനാപ്പിൾ കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തി തത്തക്കൂട്ടം