ഇടുക്കി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവനുവദിച്ച സാഹചര്യത്തില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മൂന്നാര്‍ മേഖലകളില്‍ ജാഗ്രത ശക്തമാക്കിയതായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ പഴുതടച്ച പരിശോധനയാണ് നടക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
മൂന്നാറില്‍ പരിശോധന ശക്തം - ഇടുക്കി വാര്‍ത്തകള്‍
തമിഴ്‌നാട്ടിലെ കൊവിഡ് രോഗബാധയുടെ വ്യാപ്തി കുറഞ്ഞാല്‍ മാത്രമെ ഇടുക്കിക്ക് പൂര്‍ണമായി ആശ്വസിക്കാനാകു.
പൊലീസിന്‍റെയും റവന്യു വകുപ്പിന്‍റെയും നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. ആളുകള്‍ കൂടുതലായി പുറത്തിറങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഗ്രീന്‍ സിഗ്നല്‍ ഉള്ള ജില്ലയാണെങ്കില്‍ പോലും അപകടം പൂര്‍ണമായി തരണം ചെയ്തുവെന്ന ധാരണയാര്‍ക്കും വേണ്ടെന്ന നിര്‍ദേശമാണ് ജില്ലാ ഭരണകൂടമുള്‍പ്പെടെ മുന്നോട്ട് വച്ചിട്ടുള്ളത്.
തമിഴ്‌നാട്ടില്‍ നിന്നും അവശ്യസാധനങ്ങള്‍ കേരളത്തിലേക്കെത്തിക്കുന്നത് സുരക്ഷയും ജാഗ്രതയും പാലിച്ചാണ്. അതില്‍ യാതൊരു കുറവും വരുത്തില്ല. ചിന്നാറും ബോഡിമെട്ടും ഉള്‍പ്പെടെയുള്ള അതിര്‍ത്തിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ യാതൊരുവിധ അയവും വരുത്തിയിട്ടില്ലെന്നും ദേവികുളം എംഎല്‍എ വ്യക്തമാക്കി.തമിഴ്‌നാട്ടിലെ കൊവിഡ് രോഗബാധയുടെ വ്യാപ്തി കുറഞ്ഞാല്‍ മാത്രമെ ഇടുക്കിക്ക് പൂര്‍ണമായി ആശ്വസിക്കാനാകുവെന്നും എസ്. രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.